Sunday, February 3, 2008

ബസ്സ്

ബസ്സ്, ഇരതേടി ചീറുന്ന പുലിയെപ്പോലെ
മുമ്പേ പോയവരോട് മത്സരിച്ചും
പിമ്പേ വരുന്നവരെ വെല്ലുവിളിച്ചും കുതിക്കുക പതിവ്

ഡ്രൈവര്‍ക്ക് ഹരമാണ് , നാലാളെക്കണ്ടാല്‍
സ്റ്റിയറിങ്ങില്‍ സോഫ്റ്റ് ടച്ച് ഓണ്‍ലി

എയര്‍ ബ്രേക്കാണ് നാം സൂക്ഷിക്കണം
നമ്മുടെ കാറ്റു പോകാതിരിക്കാന്‍.

ദീര്‍ഘദൂര ബോറടി മാറ്റാന്‍ ലൈറ്റ്‌-
സോംഗ്, ഗസല്‍ പിന്നെ അടിപൊളി

ഇറങ്ങാനുള്ള രണ്ടു സ്റ്റോപ്പുകള്‍ക്കു മുമ്പേ ജാഗ്രത
അല്ലെങ്കില്‍ അടുത്ത സ്റ്റോപ്പിലേ സ്റ്റോപ്പാകൂ.
ചില്ലറയില്ലെങ്കില്‍ പാഞ്ഞു കയറരുത്‌
കണ്ടക്റ്റര്‍ കണ്ണുരുട്ടും തെറി പരത്തും

ബസ്സു ചീറിയാലും നീറിയാലും
തട്ടിയാലും മുട്ടിയാലും നോ കമ്പ്ലയിന്‍റ്
സമരം മിന്നലായ് വരും.

മാഷേ മുന്നോട്ട്‌ നീങ്ങി നില്‍ക്കുക
അല്ലെങ്കില്‍ കാറില്‍ പോവുക
കിളി ചിലയ്ക്കുന്നു പതിവുപോല്‍.

മുമ്പില്‍ കയറിയാല്‍ പിമ്പിലേക്കെന്ന്
പിമ്പില്‍ കയറിയാല്‍ മുമ്പിലേക്കെന്ന്
മദ്ധ്യേയിങ്ങനെ നില്‍ക്കുമ്പോളോര്‍ത്തുപോം
സഞ്ചരിക്കുന്നതെന്തിന്നു നാം വൃഥാ

27 comments:

പ്രയാസി said...

ഠപ്പേ... ബസ്സിന്റെ ടയറു പൊട്ടിയതായി കൂട്ടിയാമതി..!

ബസ്സിന്റെ മധ്യത്തീന്നു യാത്ര ചെയ്യാനാ..!?

നന്നായി കൊസ്രാക്കൊള്ളീ...

പ്രിയ ഉണ്ണികൃഷ്ണന്‍ said...

നിക്കുന്നതൊക്കെ കൊള്ളാം , ഇറങ്ങാന്‍ മറക്കരുത്...

siva // ശിവ said...

ഇതു ഏതു റൂട്ടിലോടുന്ന ബസാ...

ദിലീപ് വിശ്വനാഥ് said...

ബസ്സ് കൊള്ളാം. ഇപ്പോഴും മുന്നിലാണോ സ്ഥിരമായി കയറാറുള്ളത്?

Pongummoodan said...

:)

ശ്രീനാഥ്‌ | അഹം said...

ഹ ഹ...

ബസ്സിനെ കവിതയില്‍ പൂശിയത്‌ കലക്കി

മഞ്ജു കല്യാണി said...

"ഇറങ്ങാനുള്ള രണ്ടു സ്റ്റോപ്പുകള്‍ക്കു മുമ്പേ ജാഗ്രത
അല്ലെങ്കില്‍ അടുത്ത സ്റ്റോപ്പിലേ സ്റ്റോപ്പാകൂ.
ചില്ലറയില്ലെങ്കില്‍ പാഞ്ഞു കയറരുത്‌
കണ്ടക്റ്റര്‍ കണ്ണുരുട്ടും തെറി പരത്തും"

ബസ്സിനെ ചേര്‍ത്തുള്ള കവിത അസ്സലായിട്ടുണ്ട്.

കാനനവാസന്‍ said...

ഈ ബസ് കോള്ളാല്ലോ.....കയറിയാക്കോള്ളാമെന്നുണ്ട്,പക്ഷെ ചില്ലറയില്ല......

കുത്ത് നന്നായി കൊള്ളീ.... :)

കൊസ്രാക്കൊള്ളി said...

ബസ്സില്‍ കയറിയ എല്ലാ യാത്രക്കാര്‍ക്കും ശുഭയാത്ര നേരുന്നു.

കാലമാടന്‍ said...

ബോറാണെന്കില്‍ സദയം ക്ഷമിക്കുക...
http://kaalamaadan.blogspot.com/2007/12/blog-post_28.html

ഗീത said...

ജോലിയെല്ലാം തീര്‍ത്തുവീട്ടീന്നിറങ്ങിയപ്പോ താമസിച്ചുപോയി.....
ഹാവൂ, ബസ് വെയിറ്റ് ചെയ്യുന്നുണ്ട്......
കൈയില്‍ ചില്ലറയില്ല, എന്നാലും കുഴപ്പമില്ല. എന്റെ നാട്ടിലെ പ്രൈവറ്റ് ബസിലെ കണ്ടക്റ്റര്‍ ചില്ലറയില്ലാന്ന നിസ്സാരകാര്യത്തിന് കണ്ണുരുട്ടുകയും തെറിവിളിക്കുകയും ഒന്നും ചെയ്യില്ല. 50 പൈസയുടെ ടിക്കറ്റിന് 500 രൂപ കൊടുത്താലും യാതൊരു മുറുമുറുപ്പുമില്ലാതെ 499 രൂപ 50 പൈസ തിരിച്ചുതരും.......


കൊസ്രക്കൊള്ളീയുടെ കൊള്ളിവയ്പ്പ് കൊള്ളാം.

രാമചന്ദ്രന്‍ വെള്ളിനേഴി said...

ഞങ്ങള്‍ടെ നാട്ടിലെക്കു പോന്നോളു .ഇത്രെന്നെ സഹിക്കണ്ടാ!!!

നിലാവ്.... said...

ബസ്സ് വൈകിവന്നതുകൊണ്ട് കമ്മന്റിടാനും വൈകിപോയി.....
എല്ലാഭാവുകങ്ങളും.....

അഷ്റഫ് said...

കൊസ്രാക്കൊള്ളി സൂപ്പര്‍

തോന്ന്യാസി said...

ഞമ്മള്ളാള് ബട ത്തന്നണ്ടാ, സന്തോസായി
എന്തായാലും ഞ്ഞി ങ്ങള കൊസ്രാക്കൊള്ളീല് കമന്റെയ്‌തീട്ടന്നെ ബാക്കി,

ഇത്തറീം ബല്ല്യേ കൊള്ള്യാവുംന്ന് ഞമ്മള് കര്‌തീലട്ടാ
ഇങ്ങളിങ്ങന ത്തന്നെ എയ്‌തിക്കോളീം

നിലാവ്.... said...

ദര്‍ശനത്തിനു നന്ദി..........

jyothi said...

ഹഹഹ..ഇനീപ്പൊ ബസ്സിലു കേറുമ്പോ ഇതൊക്കെ ഓര്‍മ്മ വരൂലൊ....നന്നയിട്ടുണ്ടു.

Unknown said...

ഹഹഹഹ്..... സാക്ഷാല്‍ വി.കെ.എന്‍ പറഞ്ഞ മാതിരി ചിരിച്ച് ചിരിച്ച് മണ്ണ് കപ്പി. പിന്നെ കപ്പിയ മണ്ണ് തട്ടിക്കളഞ്ഞ് വീണ്ടും ചിരിച്ചു.
ങ്ങളാളൊരു കൊസ്രാക്കൊള്ളി തന്നെയാ അല്ലെ...? കൊള്ളം.. ആശംസകള്‍.

കൊസ്രാക്കൊള്ളി said...

പ്രയാസിക്ക്‌
ടയറ്‌ പൊട്ടിയാലും ഈ ബസ്സ്‌ മുന്നോട്ടു പോകും


ചിലപ്പോഴൊക്കെ മറവി നല്ലതാണ് പ്രിയാ


നല്ല റൂട്ട്‌ കണ്ടാല്‍ എങ്ങോട്ടും പോകും
ശിവാ


വാല്‍മികീ ഇതൊക്കെ ഞാന്‍ പറയണോ നമുക്കറിയില്ലേ പിന്നല്ലാതെ

കൊസ്രാക്കൊള്ളി said...

സന്ദര്‍ശനത്തിന് പൊങ്ങും മൂടന് നന്ദി

കൊസ്രാക്കൊള്ളി said...

ശ്രീനാഥ് , മഞ്ജൂ, കാനനവാസാ,കാലമാടാ , ഗീതാ
വെള്ളിനേഴീ ,നിലാവേ, ജ്യോതിര്‍ ,അഷ്രഫ് ,തോന്ന്യാസീ തല്ലു കൊള്ളീ
ഒരുപാട് ഒരുപാട് നന്ദി കൊസ്രാക്കൊള്ളിക്കിട്ട് കുത്തിയതിനും കൊസ്രാക്കൊള്ളി സന്ദര്‍ശിച്ചതിനും

കൊസ്രാക്കൊള്ളി said...

കമന്റിടുന്നവരുടെ ബ്ലോഗുകളില്‍ അപ്പപ്പോള്‍ സന്ദര്‍ശിച്ചാണ് കൊസ്രാക്കൊള്ളി നന്ദി സൂചിപ്പിക്കുന്നത്‌.

നിരക്ഷരൻ said...

കൊസ്രക്കൊള്ളീ..
പൂന്താനത്തിന്റെ പുതിയ വേര്‍ഷന്‍ ബസ്സിന്റെ രൂപത്തിലിറക്കിയത് ഇഷ്ടപ്പെട്ടു.

“കൂടിയല്ലാ ജനിക്കുന്ന നേരത്തും,
കൂടിയല്ലാ മരിക്കുന്ന നേരത്തും,
മദ്ധ്യേയിങ്ങനെ കാണുന്ന നേരത്ത്,
മത്സരിക്കുന്നതെന്തിനു നാം വൃഥാ ? “

-പൂന്താനം.

ഹാരിസ് said...

തുടരെ എഴുതാത്തതില്‍ ഖേദിക്കുന്നു

ബയാന്‍ said...
This comment has been removed by the author.
ബയാന്‍ said...
This comment has been removed by the author.
രാജന്‍ വെങ്ങര said...

“മുമ്പില്‍ കയറിയാല്‍ പിമ്പിലേക്കെന്ന്
പിമ്പില്‍ കയറിയാല്‍ മുമ്പിലേക്കെന്ന്
മദ്ധ്യേയിങ്ങനെ നില്‍ക്കുമ്പോളോര്‍ത്തുപോം
സഞ്ചരിക്കുന്നതെന്തിന്നു നാം വൃഥാ “

സാര്‍ഥകമായ വരികള്‍...