Showing posts with label മത്സ്യങ്ങള്‍. Show all posts
Showing posts with label മത്സ്യങ്ങള്‍. Show all posts

Wednesday, March 12, 2008

മത്സ്യങ്ങള്‍

പുതു മഴ പെയ്ത്‌ ചാലുകള്‍ നിര്‍ഭരമായപ്പോള്‍
മത്സ്യങ്ങള്‍ പതുക്കെ പുറത്തിറങ്ങി
കുളങ്ങളില്‍ ചേക്കേറി ചെളിയില്‍ പൂണ്ടിറങ്ങി കിടക്കണം
പൈതൃകം ധ്യാനിച്ചു സ്വന്തമാക്കണം.

എത്രയെത്ര പൂര്‍വികര്‍
മഴച്ചാലുകള്‍ പിളര്‍ന്ന്‌;നീര്‍ക്കാണികള്‍ ചാടി
കുളങ്ങളും ചിറകളും തേടി നീന്തിയില്ല!

ഊറ്റുകൊട്ടയും വലകളും,ചൂണ്ടയും
മൂര്‍ച്ചയേറിയ വായ്ത്തലകളും
പുത്തരിയല്ല ചുണയുള്ള മത്സ്യങ്ങള്‍ക്ക്‌

ജന്മ കലകള്‍ നല്‍കിയ പാഠങ്ങള്‍
മറക്കുമോ മത്സ്യങ്ങളുള്ളകാലം

എങ്കിലും മടുത്തൂ പലായനം
കുളം നിന്നിടത്തെല്ലാം പിറന്നൂ കര
കര വലുതെങ്കിലും വസിക്കുക സാധ്യമല്ലല്ലോ
മത്സ്യങ്ങള്‍ തവളകളെ പോലെയല്ലല്ലോ