Showing posts with label വായന മരിച്ചു. Show all posts
Showing posts with label വായന മരിച്ചു. Show all posts

Saturday, December 15, 2007

വായന മരിച്ചു

പൊതുവെ വായന കുറയുന്നു എന്നാണു പരാതി.
കാരണങ്ങള്‍ പലതാ...
കവിതയില് ‍പറഞ്ഞാല്
‍കൊസ്രാക്കൊള്ളിയുടെ കള്ളി നിറഞ്ഞു തുടങ്ങുന്നത്‌ ഒരു കവിതയോടെയാകട്ടെ.


വായന മരിച്ചു
വായന മരിച്ചു
പൊതു ദര്‍ശനം
അക്കാദമീഹാളില്‍
രാവിലെപത്തിന്ന്
ഏറെനാളായികിടപ്പിലായിരുന്നു.
ദുര്‍ഗ്രഹതയുടെപ്രഷറുണ്ടായിരുന്നു.
നിര്‍ജ്ജീവനത്തിന്‍ ഷുഗറും.
ഭാഷയുടെ പക്ഷാഘാതമെന്നു ചിലര്
‍ബിംബം പുളിച്ചുതികട്ടിയെന്നും.
നികത്താനാവാത്ത വിടവ്‌
തളരാത്ത മനസ്സ്‌
അസാധ്യക്ഷമാശീലം.
അനുശോചനകുറിപ്പുകള്‍
വന്നുകൊണ്ടേയിരുന്നു.