Wednesday, March 12, 2008

മത്സ്യങ്ങള്‍

പുതു മഴ പെയ്ത്‌ ചാലുകള്‍ നിര്‍ഭരമായപ്പോള്‍
മത്സ്യങ്ങള്‍ പതുക്കെ പുറത്തിറങ്ങി
കുളങ്ങളില്‍ ചേക്കേറി ചെളിയില്‍ പൂണ്ടിറങ്ങി കിടക്കണം
പൈതൃകം ധ്യാനിച്ചു സ്വന്തമാക്കണം.

എത്രയെത്ര പൂര്‍വികര്‍
മഴച്ചാലുകള്‍ പിളര്‍ന്ന്‌;നീര്‍ക്കാണികള്‍ ചാടി
കുളങ്ങളും ചിറകളും തേടി നീന്തിയില്ല!

ഊറ്റുകൊട്ടയും വലകളും,ചൂണ്ടയും
മൂര്‍ച്ചയേറിയ വായ്ത്തലകളും
പുത്തരിയല്ല ചുണയുള്ള മത്സ്യങ്ങള്‍ക്ക്‌

ജന്മ കലകള്‍ നല്‍കിയ പാഠങ്ങള്‍
മറക്കുമോ മത്സ്യങ്ങളുള്ളകാലം

എങ്കിലും മടുത്തൂ പലായനം
കുളം നിന്നിടത്തെല്ലാം പിറന്നൂ കര
കര വലുതെങ്കിലും വസിക്കുക സാധ്യമല്ലല്ലോ
മത്സ്യങ്ങള്‍ തവളകളെ പോലെയല്ലല്ലോ

25 comments:

കൊസ്രാക്കൊള്ളി said...

വന്നോളൂ അഭിപ്രായിക്കോളൂ പിന്നെ എന്തെഴുതിയാലും എങനെ എഴുതിയാലും കൊസ്രാക്കൊള്ളി അത്‌ ചികഞ്ഞ് നോക്കും വല്ലതും കണ്ടാല്‍ കൊള്ളാം കണ്ടില്ലെങ്കിലും കൊള്ളാം.

jyothi said...

ശരി തന്നെ! മത്സ്യങ്ങള്‍ തവളകളല്ലല്ലോ? നല്ല ചിന്ത!...എഴുതൂ, ഇനിയും!

ഗീത said...

മത്സ്യങ്ങളുടെ ദു:ഖം മനസ്സിലാകുന്നുണ്ട്....
നമുക്കെന്തു ചെയ്യാനാവും മത്സ്യങ്ങളെ സഹായിക്കാന്‍ കൊസ്രക്കൊള്ളീ ?
എന്തിനായാലും ഞാനും കൂട്ടിനുണ്ട്......

തോന്ന്യാസി said...

നമുക്കാ മത്സ്യങ്ങളെ പിടിക്കാം
അവയെ ചില്ലുകൂട്ടിലിട്ട് ലൈറ്റിട്ടുകൊടുക്കാം
സ്വീകരണമുറിയില്‍ വച്ച് പൊങ്ങച്ചം പറയാം
പിന്നെ യന്ത്രങ്ങള്‍ വച്ച് കൃത്രിമശ്വാസം നല്‍കാം
കാരണം അവ കോമ യിലാണല്ലോ

ശ്ശൊ, എന്റെ കൊള്ളീ, ഞാനൊരു പുലിയാണെന്നിപ്പോ മനസ്സിലായി

Unknown said...

നമ്മുടെ വയലുക്കളിലും തോടുക്കളിലും കുളങ്ങളീലും വലിയ മത്സ്യ സമ്പത്ത് ഉണ്ടായിരുന്നു.അമിതമായ രാസവളത്തിന്റെയും കീടനാശിനിക്കളുടെയും ഉപയോഗം അവയെ പുര്‍ണ്ണമായും ഇല്ലാറ്താക്കി അതല്ലേ സത്യം കോസ്രക്കോള്ളി

പാമരന്‍ said...

കുളങ്ങളിലേം ചിറകളിലേം പ്രവാസം മടുക്കുംബോള്‍ തിരിച്ചുപോകാന്‍ മ്മടെ ദൈവത്തിന്‍റെ സ്വന്തം മഴച്ചാല്‌ അവിടെത്തന്നെ ഉണ്ടായിരിക്കും ല്ലേ?

കാപ്പിലാന്‍ said...

ചൂണ്ട,മടവല,വീശുവല ഇവ എല്ലാം ഉപയോഗിച്ച് ഞാന്‍ എന്തെലാം വിധത്തിലുള്ള മീനുകളെ ഞാന്‍ പിടിച്ചിരിക്കുന്നു .അതെല്ലാം ഓര്‍ക്കുമ്പോള്‍ ഈ മഴ കാലത്ത് നാട്ടില്‍ എത്താന്‍ ഒരു മോഹാം .അങ്ങനെ ഞാന്‍ ജൂണ്‍ ഒന്നാം തീയതി നാട്ടില്‍ പോകാന്‍ തീരുമാനിച്ചു.എന്നിട്ട് വേണം ആ തോട്ടില്‍ നിന്നും കുറെ മീന്‍ പിടിക്കാന്‍ .

കവിത നന്നായി

ഫസല്‍ ബിനാലി.. said...

നല്ല ചിന്ത, കവിത നന്നായി എഴുതൂ ഇനിയും
congrats.

എം. ബി. മലയാളി said...

“പുകഞ്ഞ കൊള്ളി”
അകത്തിരുന്ന് പുകഞ്ഞു കൊണ്ടേയിരിക്കട്ടെ..
അതാണ് ചന്തം..!

GLPS VAKAYAD said...

കൊസ്രാക്കൊള്ളീ,
ഒഴുക്കിനെതിരെ നീന്തുന്നതു മത്സ്യമായാലും വരാഹമായാലും കൂര്‍മ്മമായാലും വേട്ടക്കാരന്റെ സേര്‍ച്ചു ലൈറ്റിനു മുന്നില്‍ പകച്ചു പോയിട്ടുണ്ട്
നിശ്ശബ്ദമാക്കും ആദ്യം
പിന്നീട് പതുക്കെ കഴുത്തു ഞെരിക്കും
ഉഭയജീവികളാവാം അല്ലെ?
പ്രവാസത്തിനു ശേഷമുള്ള തിരിച്ചിറക്കത്തില്‍ നിനക്കായി ഒരു “ഒറ്റാലും” ചില്ലു കൂടും കരുതിവച്ചിട്ടുണ്ട്.

മുഹമ്മദ് ശിഹാബ് said...

നല്ല ചിന്ത, കവിത നന്നായി എഴുതൂ ഇനിയും

Congratulations Kolleee...

Rare Rose said...

പാവം പാവം മീനുകള്‍..:(

മരമാക്രി said...

"കഥയും കാലവും ജനിയും മരണവും ഒരുമിച്ചു പുല്കുമീ കടല്പാല വീഥിയില്‍
എന്റെ കനവുകളും നിന്റെ നിശ്വാസവും ഒരേ കാല്പാടുകള്‍ പിന്തുടരട്ടെ" - വായിക്കൂ: ചെരിപ്പ് (ഒരു കാപ്പിലാന്‍ മോഡല്‍ കവിത) http://maramaakri.blogspot.com/

സര്‍ഗ്ഗ said...

മീനുകളെപ്പറ്റിയുള്ള കവിത അസ്സലയിട്ടുണ്ടുട്ടോ....പാ‍വം തോന്നി മത്സ്യങ്ങളെക്കുറിച്ചോര്‍ത്തപ്പോള്‍....:(..:(

മുഹമ്മദ്‌ സഗീർ പണ്ടാരത്തിൽ said...

കവിത നന്നായി

Mr. X said...

കാലമാടന്‍ മറ്റൊരു പേരില്‍ ബ്ലോഗ് തുടങ്ങുന്നു:
തസ്കരവീരന്‍
(ഒരിക്കല്‍ എന്‍റെ ബ്ലോഗില്‍ വന്നതിനുള്ള ശിക്ഷയായാണ് ഇത് ഇവിടെ വന്ന് പറഞ്ഞിട്ടു പോകുന്നത്).
ഇനിയും കാണാമെന്നു പ്രതീക്ഷിക്കുന്നു.

അഹങ്കാരി... said...

പിന്നേ ചെമ്മീന്‍ ചാടിയാല്‍ മുട്ടോളം,പിന്നേം ചാടിയാല്‍ ചട്ട്യോളം...കേട്ടോ...

തനിക്ക് കവിത എഴുതണമെന്ന് ആഗ്രഹമുണ്ടെങ്കില്‍ ഞങ്ങള്‍ കവികളോട് അഭിപ്രായം ചോദിച്ചിട്ട് വേണ്ടേ...( ചുമ്മാ ) ...

ആശയം കൊള്ളാം..വൃത്തം കൂടി ഒന്നു ശ്രദ്ധിക്കൂ...സൂപ്പറാകും...(പുതിയ വൃത്തം ഒന്നും ഉണ്ടാക്കിയേക്കല്ലേ... ) പിന്നെ ബ്ലോഗിന്റെ ലേഔട്ട് ഒന്നുംകൂടി ഭംഗിയാക്കാവുന്നതേ ഉള്ളൂ...ഇപ്പോഴത്തെ കളര്‍കോമ്പിനേഷന്‍ അത്ര പോര...ഇത് കൊണ്ട് ദേഷ്യം വരരുതേ...

പിന്നെ ഇടക്കൊക്കെ നമ്മടെ ബ്ലോഗിലും ഒന്നു കയറി ഒരു കുത്ത് തന്നീട്ടു പോ കേട്ടോ...
ആത്മീയം

അഹങ്കാരി... said...

പിന്നേ ചെമ്മീന്‍ ചാടിയാല്‍ മുട്ടോളം,പിന്നേം ചാടിയാല്‍ ചട്ട്യോളം...കേട്ടോ...

തനിക്ക് കവിത എഴുതണമെന്ന് ആഗ്രഹമുണ്ടെങ്കില്‍ ഞങ്ങള്‍ കവികളോട് അഭിപ്രായം ചോദിച്ചിട്ട് വേണ്ടേ...( ചുമ്മാ ) ...

ആശയം കൊള്ളാം..വൃത്തം കൂടി ഒന്നു ശ്രദ്ധിക്കൂ...സൂപ്പറാകും...(പുതിയ വൃത്തം ഒന്നും ഉണ്ടാക്കിയേക്കല്ലേ... ) പിന്നെ ബ്ലോഗിന്റെ ലേഔട്ട് ഒന്നുംകൂടി ഭംഗിയാക്കാവുന്നതേ ഉള്ളൂ...ഇപ്പോഴത്തെ കളര്‍കോമ്പിനേഷന്‍ അത്ര പോര...ഇത് കൊണ്ട് ദേഷ്യം വരരുതേ...

പിന്നെ ഇടക്കൊക്കെ നമ്മടെ ബ്ലോഗിലും ഒന്നു കയറി ഒരു കുത്ത് തന്നീട്ടു പോ കേട്ടോ...ആത്മീയം

ഉഗാണ്ട രണ്ടാമന്‍ said...

:)

smitha adharsh said...

ചുണയുള്ള മത്സ്യകുട്ടന്മാര്‍ അല്ലെങ്കിലും അങ്ങനെ തന്നെ... നല്ല ആശയം കേട്ടോ..നന്നായിരിക്കുന്നു...

Kichu $ Chinnu | കിച്ചു $ ചിന്നു said...

കൊള്ളീ കൊള്ളാം :)

ശ്രീഇടമൺ said...

എങ്കിലും മടുത്തൂ പലായനം
കുളം നിന്നിടത്തെല്ലാം പിറന്നൂ കര
കര വലുതെങ്കിലും വസിക്കുക സാധ്യമല്ലല്ലോ
മത്സ്യങ്ങള്‍ തവളകളെ പോലെയല്ലല്ലോ

നല്ല വരികള്‍....

Jishad Cronic said...

കവിത നന്നായി...

ഹാരിസ് said...

ippol ezhuthaarille..?

Manoj said...

നല്ല കവിത. ഇഷ്ടമായി.