Sunday, January 13, 2008

തട്ടിനുമുട്ട്‌

തട്ടിനും മുട്ടിനും ഇടയില്‍അമ്മയുടെ ഗര്‍ഭപാത്രതില്‍ നിന്നും ആരോ പുറത്തേക്കുതട്ടിയത്‌ പണ്ടു പണ്ടാണ്‌.
തലയും മുട്ടി ഒറ്റ വീഴ്ച പൃഥ്വീലോട്ട്‌.അമ്മയുടെ മുലപ്പാല്‍ മുട്ടി മുട്ടികുടിച്ചു.
അമ്മ ചന്തിയില്‍ തട്ടിത്തട്ടി വളര്‍ത്തി....
തട്ടിയുമ്മുട്ടിയും വളരുമ്പോള്‍ ഒരു ദിവസം ഒറ്റത്തട്ട്‌ പള്ളിക്കൂടത്തിലോട്ട്‌.
അതോടെ വളര്‍ച്ച മുട്ടി.
കൗമാരത്തിന്റെ തട്ടിന്‍പുറത്തിരുന്ന്‌ അവളെന്നെയൊന്നു മുട്ടി.
തട്ടിയും മുട്ടിയും ഒരു പ്രണയം പിച്ച വെച്ചു.
ജീവിതം തട്ടിയും മുട്ടിയും മുന്നോട്ടു പോകുമെന്നു പറഞ്ഞപ്പോള്‍..
പുറം കാലുകൊണ്ടുള്ള അവളുടെ തട്ട്‌ കരളില്‍ ചെന്നു മുട്ടി.
ഇപ്പോള്‍ എപ്പോഴും എവിടെയെങ്കിലും ചെന്നു മുട്ടും.
ആരെങ്കിലും ഒന്നു തട്ടൂ ഞാനൊന്നുണരട്ടെ..

21 comments:

പ്രിയ ഉണ്ണികൃഷ്ണന്‍ said...

തട്ടല്ല, ഒരു കിക്കാ തരേണ്ടത്.

Gopan | ഗോപന്‍ said...

ഹ ഹ, വരികളും പ്രിയയുടെ മറുപടിയും കസറി..

ശ്രീ said...

കൊള്ളാം.

കിട്ടാനുള്ള തട്ട് എവിടുന്നായാലും കിട്ടും, അനസേ...
;)

ഹാരിസ് said...

മൂന്ന് കവിതകളും സുഖിച്ചു.

ഹരിശ്രീ said...

തട്ട് കിട്ടിയാലേ ഉണരൂ...

അനസേ

കൊള്ളാം
:)

ഏ.ആര്‍. നജീം said...

ആരെങ്കിലും 'സുഖാണോ...?' എന്ന് ചോദിക്കുമ്പോള്‍ നമ്മള്‍ പറയില്ലെ " ഓഹ് .. തട്ടിയും മുട്ടിയും ഒക്കെ പോണൂന്ന്" അപ്പോ അതിന്റെ അര്‍ത്ഥം ഇതാണ് അല്ലെ... കൊള്ളാം.... :)

നിലാവര്‍ നിസ said...

ഇതാ.. തട്ടിയും മുട്ടിയും ഒരു കമന്റ്..

മഞ്ജു കല്യാണി said...

കൊള്ളാം കൂട്ടുകാരാ, ഉടനെ തന്നെ തട്ടുകിട്ടട്ടെയെന്ന് ആശംസിയ്ക്കുന്നു..

ഗീത said...

ജീവിതം എത്രയോ നീണ്ടുകിടക്കയല്ലേ അനസേ....

ഇനിയെത്രയോ തട്ടും മുട്ടും കിട്ടാനിരിക്കുന്നു.....

ക്ഷമയോടെ കാത്തിരിക്കൂ.....

കൊസ്രാക്കൊള്ളി said...

കൊസ്രാക്കൊള്ളിക്കിട്ട്‌ കുത്താന്‍ വന്ന എല്ലാ ബ്ലോഗനക്കാര്‍ക്കും കൊസ്രാക്കൊള്ളിയുടെ പൂച്ചെണ്ട്‌ പൂച്ചെണ്ട്‌ ആയിരമായിരം പൂച്ചേണ്ട്‌..

പ്രയാസി said...

"തട്ടിയുമ്മുട്ടിയും വളരുമ്പോള്‍ ഒരു ദിവസം ഒറ്റത്തട്ട്‌ പള്ളിക്കൂടത്തിലോട്ട്‌.
അതോടെ വളര്‍ച്ച മുട്ടി."

തട്ട് മര്‍മ്മത്തിലായിരിക്കും കൊണ്ടത്..! അല്ലെങ്കില്‍ പള്ളിക്കൂടത്തോടെ വളര്‍ച്ച മുട്ടില്ല..;)

അവസാനം നല്ലൊരു മുട്ട്..!
അതോടെ പഞ്ഞി വെച്ചൊരു കെട്ട്..!
അവിടന്നെടുത്ത് കുഴീലൊരു തട്ട്..!
അതോടെ ലൈഫും കട്ട്..!

കൊസ്രാക്കൊള്ളി..നന്നായി, വെറൈറ്റിയുണ്ടെടാ..:)

തറവാടി said...

തട്ടാന്‍ ആശയുണ്ട് , പക്ഷെ ചരിത്രം തട്ടലും മുട്ടലുമായതിനാല്‍ തട്ടിയാല്‍ മുട്ടുമോന്ന് തലയില്‍ തട്ടിയതിനാല്‍ തക്കാലം മുട്ടാന്‍ നിര്‍‌വാഹമില്ല കൊസ്റാകൊള്ളി :)

M. Ashraf said...

തട്ടാന്മാരില്ലാത്ത നാട്ടിലാണോ കൊസ്രാക്കോള്ളീ...
അത്‌ പൃഥ്വീലെവിടാാാ....തട്ടാന്‍ ഒരാളെ അങ്ങോട്ട്‌ വിടണമെന്നുണ്ട്‌. ശരിക്കും പറ. എവിടാ വന്ന്‌ തട്ടേണ്ടത്‌.
സ്‌നേഹത്തോടെ
അഷ്‌റഫ്‌

ഉഗാണ്ട രണ്ടാമന്‍ said...

കൊസ്രാക്കൊള്ളി..നന്നായി....തട്ടിയും മുട്ടിയും ഇവിടെ വരെ എത്തിയിലേ....?

പാമരന്‍ said...

പൂച്ചയല്ല പുലിതന്നെ കേട്ടാ...

REMiz said...

പബ്ലിക്ക് ബസ്റ്റാന്‍റില്‍ ചെന്ന് വല്ല പെണ്‍പിള്ളാരെം തട്ടി നോക്ക്.
എല്ലാം ശരിയാവും

ഹരിയണ്ണന്‍@Hariyannan said...

കിട്ടേണ്ടത് കിട്ടിയാലേ കൊസ്രാക്കൊള്ളി പഠിക്കൂ!!

ഉത്തിഷ്ഠത,ജാഗ്രത!
പ്രാപ്യവരാന്‍ നിബോധിത!!
-സ്വാമി വിവേകാനന്ദന്‍
(അതാരടേ അണ്ണാന്നും ഇതെന്തരപ്പീന്നുമൊന്നും ചോദിക്കല്ലേ ചെല്ലാ!)

ഇതുവരെയിട്ട മൂന്നെണ്ണവും വായിക്കാന്‍ കൊള്ളാവുന്നതരം തന്നെ!എന്തിന് മടിച്ച് നിക്കണത്?!
വാരിയിട്ടങ്ങോട്ടെഴുത്ടേ..

നിരക്ഷരൻ said...

നല്ല തട്ട് കിട്ടാത്തതിന്റെ കുഴപ്പമാ...
:) :)

Sentimental idiot said...

ദാ ഞാന്‍ ഒരു കൂരയും കെട്ടി കുറെ നാളായി അന്ടകടാഹത്തിലെ എല്ലാ blog പ്രമാനിമാരെയും കാത്തിരുപ്പാണ് ...................പക്ഷെ ആരുമില്ലേ ഈ അനീതിക്കെതിരെ പ്രതികരിക്കാന്‍.............
അറിയാവുന്ന ഭാഷയില്‍ ആക്യയും ആക്യദവും ഇല്ലാതെ ഞാനും എന്റെക്കൊയോ എഴുതിയിട്ടുണ്ട്.........ഒന്ന് വിസിറ്റ് ചെയ്തൂടെ ................
അമ്പലപ്പുഴയില്‍ നിന്നും തൊഴിലില്ലാത്ത ഒരു ചെറുപ്പക്കാരന്‍.........

smitha adharsh said...

ഇയാള് ആള് കൊള്ളാമല്ലോ..മാഷേ..

രാജന്‍ വെങ്ങര said...

ഹൈ എന്താ ഇതു... കുറെ നാളായല്ലോ എന്തെങ്കിലും പോസ്റ്റിയിട്ടു...തട്ടാ‍നും മുട്ടാനും ആരും വരാത്തകൊണ്ടാണൊ..അതോ കൊള്ളിയൊക്കെ മഴ പെയ്തു നനഞ്ഞു കുതിര്‍ന്നു പോയൊ...?ഒന്നു എണീക്കിഷ്ടാ....