എന്തെരപ്പീ ബോറുന്നുണ്ടോ?ബോറിയാല് എന്‌ക്ക് എന്ത്‌ര് ?അമ്മ്യാണെ .....എന്ത്‌ര്.?
പൂച്ച
പൂച്ചയ്ക്കറിയില്ല തന്റെ കാല്‍ വെപ്പ്
ചില പരിഷ്ക്കാരിപ്പെണ്ണുങ്ങള്‍ പേറ്റന്റ് ചെയ്തത്
ക്യാറ്റ്` വാക്കെന്ന് പെറ്റ്‌നെയിം നല്‍കിയത്.
പൂച്ചയ്ക്കറിയില്ല പുതിയ യുഗം
മൗസിന്റേതെന്ന്.
എലി പിടിത്തം ഔട്ട് ഓഫ് ഫാഷനെന്ന്.
പൂച്ച ഇപ്പോഴും യജമാനന്റെ കാലുരുമ്മി
കിടക്കയില്‍ മൂത്രം വീഴ്ത്തി
അരിച്ചാക്കിനുള്ളില്‍ കക്കി
ചട്ടിയുള്ള വീട്ടിലെത്തി നക്കി വെളുപ്പിച്ച്
വിറകുപുരയുടെ മുകളില്‍ പെറ്റു കൂട്ടി
പഴയ പോലെ പൊന്നുരുക്കുന്നേടത്തെത്തി
ആളുകളെ കൊണ്ട് പറയിച്ച്
മാറ്റമില്ലാതെ..................
എങ്ങനെ വീണാലും ചതുര്‍ പാദങ്ങളില്‍
ഈ അഹന്ത നന്നല്ല പൂച്ചയായാലും
കണ്ണടച്ചു പാലുകുടിക്കുന്ന ശീലവും
കരയുമ്പോഴും ഇങ്ങേയാവൂ എന്ന സ്വാര്‍ത്ഥതയും.