Showing posts with label ബസ്സ്. Show all posts
Showing posts with label ബസ്സ്. Show all posts

Sunday, February 3, 2008

ബസ്സ്

ബസ്സ്, ഇരതേടി ചീറുന്ന പുലിയെപ്പോലെ
മുമ്പേ പോയവരോട് മത്സരിച്ചും
പിമ്പേ വരുന്നവരെ വെല്ലുവിളിച്ചും കുതിക്കുക പതിവ്

ഡ്രൈവര്‍ക്ക് ഹരമാണ് , നാലാളെക്കണ്ടാല്‍
സ്റ്റിയറിങ്ങില്‍ സോഫ്റ്റ് ടച്ച് ഓണ്‍ലി

എയര്‍ ബ്രേക്കാണ് നാം സൂക്ഷിക്കണം
നമ്മുടെ കാറ്റു പോകാതിരിക്കാന്‍.

ദീര്‍ഘദൂര ബോറടി മാറ്റാന്‍ ലൈറ്റ്‌-
സോംഗ്, ഗസല്‍ പിന്നെ അടിപൊളി

ഇറങ്ങാനുള്ള രണ്ടു സ്റ്റോപ്പുകള്‍ക്കു മുമ്പേ ജാഗ്രത
അല്ലെങ്കില്‍ അടുത്ത സ്റ്റോപ്പിലേ സ്റ്റോപ്പാകൂ.
ചില്ലറയില്ലെങ്കില്‍ പാഞ്ഞു കയറരുത്‌
കണ്ടക്റ്റര്‍ കണ്ണുരുട്ടും തെറി പരത്തും

ബസ്സു ചീറിയാലും നീറിയാലും
തട്ടിയാലും മുട്ടിയാലും നോ കമ്പ്ലയിന്‍റ്
സമരം മിന്നലായ് വരും.

മാഷേ മുന്നോട്ട്‌ നീങ്ങി നില്‍ക്കുക
അല്ലെങ്കില്‍ കാറില്‍ പോവുക
കിളി ചിലയ്ക്കുന്നു പതിവുപോല്‍.

മുമ്പില്‍ കയറിയാല്‍ പിമ്പിലേക്കെന്ന്
പിമ്പില്‍ കയറിയാല്‍ മുമ്പിലേക്കെന്ന്
മദ്ധ്യേയിങ്ങനെ നില്‍ക്കുമ്പോളോര്‍ത്തുപോം
സഞ്ചരിക്കുന്നതെന്തിന്നു നാം വൃഥാ