എന്തെരപ്പീ ബോറുന്നുണ്ടോ?ബോറിയാല് എന്‌ക്ക് എന്ത്‌ര് ?അമ്മ്യാണെ .....എന്ത്‌ര്.?
പൂച്ച
പൂച്ചയ്ക്കറിയില്ല തന്റെ കാല്‍ വെപ്പ്
ചില പരിഷ്ക്കാരിപ്പെണ്ണുങ്ങള്‍ പേറ്റന്റ് ചെയ്തത്
ക്യാറ്റ്` വാക്കെന്ന് പെറ്റ്‌നെയിം നല്‍കിയത്.
പൂച്ചയ്ക്കറിയില്ല പുതിയ യുഗം
മൗസിന്റേതെന്ന്.
എലി പിടിത്തം ഔട്ട് ഓഫ് ഫാഷനെന്ന്.
പൂച്ച ഇപ്പോഴും യജമാനന്റെ കാലുരുമ്മി
കിടക്കയില്‍ മൂത്രം വീഴ്ത്തി
അരിച്ചാക്കിനുള്ളില്‍ കക്കി
ചട്ടിയുള്ള വീട്ടിലെത്തി നക്കി വെളുപ്പിച്ച്
വിറകുപുരയുടെ മുകളില്‍ പെറ്റു കൂട്ടി
പഴയ പോലെ പൊന്നുരുക്കുന്നേടത്തെത്തി
ആളുകളെ കൊണ്ട് പറയിച്ച്
മാറ്റമില്ലാതെ..................
എങ്ങനെ വീണാലും ചതുര്‍ പാദങ്ങളില്‍
ഈ അഹന്ത നന്നല്ല പൂച്ചയായാലും
കണ്ണടച്ചു പാലുകുടിക്കുന്ന ശീലവും
കരയുമ്പോഴും ഇങ്ങേയാവൂ എന്ന സ്വാര്‍ത്ഥതയും.
21 comments:
“ട്ടോ.. “
വീണിതാ കിറ്റക്കുന്നു തേങ്ങയൊരെണ്ണം
കിടക്കട്ടേ എന്‍ കണക്കിലൊന്നു
നിന്‍ ബ്ലൊഗിലാദ്യം!
“കരിമ്പൂച്ചയെ“(black cates)കൂടി കൂട്ടി ഒന്നു വിസ്തരിക്കമായിരുന്നു.ഭാവന നന്നായിരിക്കുന്നു.
ചില മിനുക്കു പണികള്‍ (“സംഗതികള്‍“)ഒന്നു കൂടി വരുത്തിയാല്‍ ഭംഗി കൂടുമായിരുന്നു. പിന്നെ എന്നിട്ടും ഈ വേഡ് വെരിഫിക്കേഷന്‍ മാറ്റിയില്ല.!
ഈ പൂച്ചകള്‍ക്കാര് മണികെട്ടും?
“ഈ പൂച്ചയുടെ ഒരു കാര്യം”
“ഈ പൂച്ചയുടെ ഒരു കാര്യം
ഒരു പ്രസ്ഥാനം തന്നെയാണല്ലെ..?
:)
upaasana
അനസ് , വേഡ് വെരിഫിക്കേഷന്‍ മാറ്റുക എന്നാല്‍ : go to settings > comments എന്നിട്ട് താഴോട്ട് സ്ക്രോള്‍ ചെയ്യുക അവിടെ ഇങ്ങിനെ ചോദ്യം കാണാം : Show word verification for comments? അതിനു നേരെ no എന്ന് ക്ലിക്കുക .. അത്രയെയുള്ളൂ ..
കമന്റ് എഴുതാന്‍ സൌകര്യമായിരിക്കും .
സസ്നേഹം,
കെ.പി.എസ്
thanks kps
ഇവിടെ ക്യാറ്റിനെന്തു കാര്യം ക്യാറ്റ് വാക്കല്ലെ രസം...:)
"പൂച്ചയ്ക്കറിയില്ല തന്റെ കാല്‍ വെപ്പ്
ചില പരിഷ്ക്കാരിപ്പെണ്ണുങ്ങള്‍ പേറ്റന്റ് ചെയ്തത്
ക്യാറ്റ്` വാക്കെന്ന് പെറ്റ്‌നെയിം നല്‍കിയത്.
പൂച്ചയ്ക്കറിയില്ല പുതിയ യുഗം
മൗസിന്റേതെന്ന്.
എലി പിടിത്തം ഔട്ട് ഓഫ് ഫാഷനെന്ന്..."
നന്നായിരിയ്ക്കുന്നു.
:)
പൂച്ച പുലിയാകുന്ന സന്ദര്‍ഭം എന്തേ വിട്ടുപോയി?
സാരമില്ല, ഏതെങ്കിലും
കരിംപൂച്ച വട്ടം ചാടിയതാണെന്ന് കരുതി സമാധാനിച്ചോളാം.
വീടുവെച്ച് താമസിക്കുന്ന വിവരം അറിയിച്ചുള്ള ക്ഷണപ്രകാരം വന്നതാണ്.നല്ല വിരുന്നില്‍ സന്തോഷം.
ഏതു പൂച്ചയാണിതെന്നുള്ള കാര്യം മാത്രം പറഞ്ഞില്ല....
ജന്മനാ കിട്ടുന്ന സ്വഭാവത്തെ അഹന്ത എന്നു പറയാമോ? :)
:) good one
"തള്ളെ എന്തരായാലും കൊള്ളാം കേട്ടാ""!!!!അല്ലേലും ഈ പൂച്ചകള്‍ക്ക് എലിയെകണ്ടാല്‍ കലിപ്പ് തന്നെ അതിപ്പൊ യേതു കാലങ്ങളായാലും ല്ലേ അണ്ണാ!!! ഒന്നൂകൂടെ വരേണ്ടീവരും!!!
കൊള്ളാം സുഹൃത്തേ,
ആശംസകള്‍
ഞാനും വന്നിട്ടുണ്ടു ഇവിടെ.. വീണ്ടും വരാം ...നന്നായിരിയ്ക്കുന്നു.
എന്നെ വിളിച്ചില്ലേലും ഞാനും ഈ ബ്ലോഗൌസിലേക്ക് വന്നു....
സ്വാഗതം ചെയ്യുമെന്നപ്രതീക്ഷയോടെ...
പൂച്ചചെയ്യുന്ന ചില കാര്യങ്ങല്ലൊക്കെ കൊള്ളരുതാത്തതാണെങ്കിലും, പൂച്ചകള്‍ നല്ല ഓമനത്തമുള്ള മൃഗങ്ങള്‍ തന്നെയല്ലേ?
ജിഹേഷിനോടൊപ്പമാണ് ഞാനും...
പൂച്ചക്കവിത ഇഷ്ടായി കേട്ടോ.
കൊസ്രാക്കൊള്ളിക്കിട്ട് കുത്താന്‍ വന്ന എല്ലാ ബ്ലോഗനക്കാര്‍ക്കും കൊസ്രാക്കൊള്ളിയുടെ പൂച്ചെണ്ട് പൂച്ചെണ്ട് ആയിരമായിരം പൂച്ചേണ്ട്..
എല്ലാ പൂച്ചകളും കള്ളത്തികളാണു.. പക്ഷെ ഇന്നുപ്പൂച്ചയും ഇന്നുവിന്റെ അമ്മയും നല്ല പൂച്ചകളാണ് ( സഫ മോള്‍ ) ..
Post a Comment