Saturday, December 15, 2007

വായന മരിച്ചു

പൊതുവെ വായന കുറയുന്നു എന്നാണു പരാതി.
കാരണങ്ങള്‍ പലതാ...
കവിതയില് ‍പറഞ്ഞാല്
‍കൊസ്രാക്കൊള്ളിയുടെ കള്ളി നിറഞ്ഞു തുടങ്ങുന്നത്‌ ഒരു കവിതയോടെയാകട്ടെ.


വായന മരിച്ചു
വായന മരിച്ചു
പൊതു ദര്‍ശനം
അക്കാദമീഹാളില്‍
രാവിലെപത്തിന്ന്
ഏറെനാളായികിടപ്പിലായിരുന്നു.
ദുര്‍ഗ്രഹതയുടെപ്രഷറുണ്ടായിരുന്നു.
നിര്‍ജ്ജീവനത്തിന്‍ ഷുഗറും.
ഭാഷയുടെ പക്ഷാഘാതമെന്നു ചിലര്
‍ബിംബം പുളിച്ചുതികട്ടിയെന്നും.
നികത്താനാവാത്ത വിടവ്‌
തളരാത്ത മനസ്സ്‌
അസാധ്യക്ഷമാശീലം.
അനുശോചനകുറിപ്പുകള്‍
വന്നുകൊണ്ടേയിരുന്നു.

13 comments:

രാജന്‍ വെങ്ങര said...

ആദരാജ്ഞലികള്‍..പതിനാറടിയന്തരത്തിനു തലേന്നേ കുഞ്ഞുകുട്ടി പരാധീനങ്ങളുമായി അങ്ങെത്തുന്ന്ണ്ടു.
കൂടുതല്‍ കൊസ്സ്രാകൊള്ളികളുടെ കുത്തു പ്രതീക്ഷിച്ചുകൊണ്ടു
സ്നേഹപൂര്‍വ്വം....

maash said...

കൊള്ളാലോ കൊസ്രാ‍ക്കൊള്ളി...
കൂട്ടക്കരച്ചിലും മൂക്കു പിഴിച്ചിലും നടത്താന്‍ ആളെക്കിട്ടുമോ എന്നു നോക്കാം
www.mathrukavidyalayam.blogspot.com

Suraj said...

കമന്റു ശേഖരത്തിലെ കമന്റു കണ്ട് ‘ചോയിച്ചു ചോയിച്ച് ബന്നതാണ് ഈടെ’...

ശ്രദ്ധിക്കേണ്ട ഒരു ബ്ലോഗ് എന്ന് ആദ്യരചന പറയുന്നു. കൂടുതല്‍ ‘കൊള്ളി’കള്‍ക്കും കൊള്ളിമീനുകള്‍ക്കുമായി കാത്തിരിക്കുന്നു :)

ഉപാസന || Upasana said...

ഉപാസനയുടെ സ്വാഗതം
:)
ഉപാസന

രാജന്‍ വെങ്ങര said...

എന്താ ഇതോടേ ഈബ്ലൊഗിലെ വായനയും നിര്‍ത്തിക്കാന്‍ ആണൊ പരിപാടീ? പുതിയതു ഇങ്ങ് പോരട്ടെ,കാലതാമസം എന്തിനു?

മഞ്ജു കല്യാണി said...

പുതുവത്സരാശംസകള്‍!

Unknown said...

അനസ് , കവിത ഗംഭിരമായിരുന്നു , മനോഹരമായ ഭാവന !
നവവത്സരാസംസകളും ഭാവുകങ്ങളും നേരുന്നു !

രാമചന്ദ്രന്‍ വെള്ളിനേഴി said...

"ന്താ കുട്ട്യേ കച്ച കെട്ടി എറങ്ങീതല്ലേ അങ്കം ഗംഭീരായ്ക്കോട്ടെ ട്ട്വോ"!!!!!

രാജന്‍ വെങ്ങര said...

പുതുവത്സരാശസകള്‍.ഈ വേഡ് വെരിഫിക്കേഷന്‍ മാറ്റാത്തതു എന്താ..?

നിരക്ഷരൻ said...

മരിച്ച വായന പക്ഷെ ബൂലോകത്തില്‍ പുനര്‍ജനിച്ചെന്ന് കേട്ടു. സത്യമാണെന്നാണ് തോന്നുന്നത്. പുതിയ പേര് “ബ്ലോഗന“.

ബൂലോകത്തിലേക്ക് സ്വാഗതം.
പുതുവത്സരാശംസകള്‍‌.

ഹാരിസ് said...

ഭേഷ്...ഭേഷ്

സുധീർ (Sudheer) said...

ദുര്‍ഗ്രഹതയും,ഭാഷയില്ലായ്മയും
മാത്രമല്ല,ആരോഗ്യപരമായ
ശീലങ്ങളില്‍ നിന്നുള്ള
അകല്‍ച്ചയും കാരണമാവാം.
അഹന്തയുടെയും പക്ഷപാതത്തിന്റെയും ബീജങ്ങള്‍
കണ്ട് ദൈവം കോപിച്ചതുമാകാം.

Malayali Peringode said...

ഒരനുശോചനം കൂടി...