പുതു മഴ പെയ്ത് ചാലുകള്‍ നിര്‍ഭരമായപ്പോള്‍
മത്സ്യങ്ങള്‍ പതുക്കെ പുറത്തിറങ്ങി
കുളങ്ങളില്‍ ചേക്കേറി ചെളിയില്‍ പൂണ്ടിറങ്ങി കിടക്കണം
പൈതൃകം ധ്യാനിച്ചു സ്വന്തമാക്കണം.
എത്രയെത്ര പൂര്‍വികര്‍
മഴച്ചാലുകള്‍ പിളര്‍ന്ന്;നീര്‍ക്കാണികള്‍ ചാടി
കുളങ്ങളും ചിറകളും തേടി നീന്തിയില്ല!
ഊറ്റുകൊട്ടയും വലകളും,ചൂണ്ടയും
മൂര്‍ച്ചയേറിയ വായ്ത്തലകളും
പുത്തരിയല്ല ചുണയുള്ള മത്സ്യങ്ങള്‍ക്ക്
ജന്മ കലകള്‍ നല്‍കിയ പാഠങ്ങള്‍
മറക്കുമോ മത്സ്യങ്ങളുള്ളകാലം
എങ്കിലും മടുത്തൂ പലായനം
കുളം നിന്നിടത്തെല്ലാം പിറന്നൂ കര
കര വലുതെങ്കിലും വസിക്കുക സാധ്യമല്ലല്ലോ
മത്സ്യങ്ങള്‍ തവളകളെ പോലെയല്ലല്ലോ
Wednesday, March 12, 2008
Sunday, February 3, 2008
ബസ്സ്
ബസ്സ്, ഇരതേടി ചീറുന്ന പുലിയെപ്പോലെ
മുമ്പേ പോയവരോട് മത്സരിച്ചും
പിമ്പേ വരുന്നവരെ വെല്ലുവിളിച്ചും കുതിക്കുക പതിവ്
ഡ്രൈവര്‍ക്ക് ഹരമാണ് , നാലാളെക്കണ്ടാല്‍
സ്റ്റിയറിങ്ങില്‍ സോഫ്റ്റ് ടച്ച് ഓണ്‍ലി
എയര്‍ ബ്രേക്കാണ് നാം സൂക്ഷിക്കണം
നമ്മുടെ കാറ്റു പോകാതിരിക്കാന്‍.
ദീര്‍ഘദൂര ബോറടി മാറ്റാന്‍ ലൈറ്റ്-
സോംഗ്, ഗസല്‍ പിന്നെ അടിപൊളി
ഇറങ്ങാനുള്ള രണ്ടു സ്റ്റോപ്പുകള്‍ക്കു മുമ്പേ ജാഗ്രത
അല്ലെങ്കില്‍ അടുത്ത സ്റ്റോപ്പിലേ സ്റ്റോപ്പാകൂ.
ചില്ലറയില്ലെങ്കില്‍ പാഞ്ഞു കയറരുത്
കണ്ടക്റ്റര്‍ കണ്ണുരുട്ടും തെറി പരത്തും
ബസ്സു ചീറിയാലും നീറിയാലും
തട്ടിയാലും മുട്ടിയാലും നോ കമ്പ്ലയിന്‍റ്
സമരം മിന്നലായ് വരും.
മാഷേ മുന്നോട്ട് നീങ്ങി നില്‍ക്കുക
അല്ലെങ്കില്‍ കാറില്‍ പോവുക
കിളി ചിലയ്ക്കുന്നു പതിവുപോല്‍.
മുമ്പില്‍ കയറിയാല്‍ പിമ്പിലേക്കെന്ന്
പിമ്പില്‍ കയറിയാല്‍ മുമ്പിലേക്കെന്ന്
മദ്ധ്യേയിങ്ങനെ നില്‍ക്കുമ്പോളോര്‍ത്തുപോം
സഞ്ചരിക്കുന്നതെന്തിന്നു നാം വൃഥാ

Sunday, January 13, 2008
തട്ടിനുമുട്ട്
തട്ടിനും മുട്ടിനും ഇടയില്‍അമ്മയുടെ ഗര്‍ഭപാത്രതില്‍ നിന്നും ആരോ പുറത്തേക്കുതട്ടിയത് പണ്ടു പണ്ടാണ്.
തലയും മുട്ടി ഒറ്റ വീഴ്ച പൃഥ്വീലോട്ട്.അമ്മയുടെ മുലപ്പാല്‍ മുട്ടി മുട്ടികുടിച്ചു.
അമ്മ ചന്തിയില്‍ തട്ടിത്തട്ടി വളര്‍ത്തി....
തട്ടിയുമ്മുട്ടിയും വളരുമ്പോള്‍ ഒരു ദിവസം ഒറ്റത്തട്ട് പള്ളിക്കൂടത്തിലോട്ട്.
അതോടെ വളര്‍ച്ച മുട്ടി.
കൗമാരത്തിന്റെ തട്ടിന്‍പുറത്തിരുന്ന് അവളെന്നെയൊന്നു മുട്ടി.
തട്ടിയും മുട്ടിയും ഒരു പ്രണയം പിച്ച വെച്ചു.
ജീവിതം തട്ടിയും മുട്ടിയും മുന്നോട്ടു പോകുമെന്നു പറഞ്ഞപ്പോള്‍..
പുറം കാലുകൊണ്ടുള്ള അവളുടെ തട്ട് കരളില്‍ ചെന്നു മുട്ടി.
ഇപ്പോള്‍ എപ്പോഴും എവിടെയെങ്കിലും ചെന്നു മുട്ടും.
ആരെങ്കിലും ഒന്നു തട്ടൂ ഞാനൊന്നുണരട്ടെ..

Tuesday, January 1, 2008
ഈ പൂച്ചയുടെ ഒരു കാര്യം
'ഓ' വീണ്ടും കവിതകള് തന്നെ !!കാര്യങ്ങള് പറേണത് കവിതേല് സിമ്പ്‌ള് ##
എന്തെരപ്പീ ബോറുന്നുണ്ടോ?ബോറിയാല് എന്‌ക്ക് എന്ത്‌ര് ?അമ്മ്യാണെ .....എന്ത്‌ര്.?
പൂച്ച
പൂച്ചയ്ക്കറിയില്ല തന്റെ കാല്‍ വെപ്പ്
എന്തെരപ്പീ ബോറുന്നുണ്ടോ?ബോറിയാല് എന്‌ക്ക് എന്ത്‌ര് ?അമ്മ്യാണെ .....എന്ത്‌ര്.?
പൂച്ച
പൂച്ചയ്ക്കറിയില്ല തന്റെ കാല്‍ വെപ്പ്
ചില പരിഷ്ക്കാരിപ്പെണ്ണുങ്ങള്‍ പേറ്റന്റ് ചെയ്തത്
ക്യാറ്റ്` വാക്കെന്ന് പെറ്റ്‌നെയിം നല്‍കിയത്.
പൂച്ചയ്ക്കറിയില്ല പുതിയ യുഗം
മൗസിന്റേതെന്ന്.
എലി പിടിത്തം ഔട്ട് ഓഫ് ഫാഷനെന്ന്.
പൂച്ച ഇപ്പോഴും യജമാനന്റെ കാലുരുമ്മി
കിടക്കയില്‍ മൂത്രം വീഴ്ത്തി
അരിച്ചാക്കിനുള്ളില്‍ കക്കി
ചട്ടിയുള്ള വീട്ടിലെത്തി നക്കി വെളുപ്പിച്ച്
വിറകുപുരയുടെ മുകളില്‍ പെറ്റു കൂട്ടി
പഴയ പോലെ പൊന്നുരുക്കുന്നേടത്തെത്തി
ആളുകളെ കൊണ്ട് പറയിച്ച്
മാറ്റമില്ലാതെ..................
എങ്ങനെ വീണാലും ചതുര്‍ പാദങ്ങളില്‍
ഈ അഹന്ത നന്നല്ല പൂച്ചയായാലും
കണ്ണടച്ചു പാലുകുടിക്കുന്ന ശീലവും
കരയുമ്പോഴും ഇങ്ങേയാവൂ എന്ന സ്വാര്‍ത്ഥതയും.
Saturday, December 15, 2007
വായന മരിച്ചു
പൊതുവെ വായന കുറയുന്നു എന്നാണു പരാതി.
കാരണങ്ങള്‍ പലതാ...
കവിതയില് പറഞ്ഞാല്
കൊസ്രാക്കൊള്ളിയുടെ കള്ളി നിറഞ്ഞു തുടങ്ങുന്നത് ഒരു കവിതയോടെയാകട്ടെ.
വായന മരിച്ചു
വായന മരിച്ചു
പൊതു ദര്‍ശനം
കാരണങ്ങള്‍ പലതാ...
കവിതയില് പറഞ്ഞാല്
കൊസ്രാക്കൊള്ളിയുടെ കള്ളി നിറഞ്ഞു തുടങ്ങുന്നത് ഒരു കവിതയോടെയാകട്ടെ.
വായന മരിച്ചു
വായന മരിച്ചു
പൊതു ദര്‍ശനം
അക്കാദമീഹാളില്‍
രാവിലെപത്തിന്ന്
ഏറെനാളായികിടപ്പിലായിരുന്നു.
ദുര്‍ഗ്രഹതയുടെപ്രഷറുണ്ടായിരുന്നു.
നിര്‍ജ്ജീവനത്തിന്‍ ഷുഗറും.
ഭാഷയുടെ പക്ഷാഘാതമെന്നു ചിലര്
ബിംബം പുളിച്ചുതികട്ടിയെന്നും.
നികത്താനാവാത്ത വിടവ്
തളരാത്ത മനസ്സ്
അസാധ്യക്ഷമാശീലം.
അനുശോചനകുറിപ്പുകള്‍
വന്നുകൊണ്ടേയിരുന്നു.
Subscribe to:
Posts (Atom)